ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയി. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1174 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഔദ്യോഗിക കണക്കുകളനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 84,372 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

രാജ്യത്ത് നിലവില്‍ 10,17,754 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. 41,12,551 പേര്‍ ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ അറുപത് ശതമാനം കൊവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍.

മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു. മുംബൈ നഗരത്തില്‍ ഈ മാസം 30 വരെ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കര്‍ണാടക-9366, ആന്ധ്രപ്രദേശ്-8702, തമിഴ്‌നാട്- 5560, തെലങ്കാന-2159, ഹരിയാന-2457 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

LEAVE A REPLY

Please enter your comment!
Please enter your name here