പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് 3,53,468 പ്രവാസി മലയാളികൾ. 201 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ് -1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. യു.കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here