രാജ്യത്തുള്ള വിവിധ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് 2003ൽ കേന്ദ്രസർക്കാർ ആരംഭിച്ച പ്രവാസി ഭാരതീയ ഭീമയോജന പദ്ധതിയെ കുറിച്ച് കൊറോണ കാലത്ത് കൂടുതൽ ചർച്ചകൾ നടക്കുന്നു.വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാവർക്കും അംഗങ്ങൾ ആകാവുന്ന ഈ പദ്ധതി കുറഞ്ഞ പ്രീമിയവും കൂടുതൽ ആനുകൂല്യങ്ങളും ആണ് അംഗങ്ങൾക്ക് നൽകുന്നത്. രണ്ടു വർഷത്തേക്ക് 275 രൂപയും മൂന്നു വർഷത്തേക്ക് 375 രൂപയും ടാക്സും മാത്രമാണ് പ്രീമിയം തുക. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഏതു ഇൻഷുറൻസ് കമ്പനികൾ വഴിയും പ്രവാസികൾക്ക് കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയിൽ ഭാഗമാകാം.

അംഗങ്ങൾക്ക് അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് പത്ത് ലക്ഷം രൂപയും മൃതദേഹം കൊണ്ടുപോകാനുള്ള ചെലവും അതുപോലെതന്നെ മൃതദേഹത്തെ അനുഗമിക്കുന്ന ആൾക്കുള്ള ഇക്കണോമി ടിക്കറ്റും ലഭിക്കും. മരണപ്പെട്ട വ്യക്തികളുടെ ചികിത്സ ചെലവിനത്തിൽ അൻപതിനായിരം രൂപ വരെയും സഹായവും ലഭിക്കും. അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപയും എകണോമി ടിക്കറ്റും ലഭിക്കും. ഇന്ത്യൻ എംബസികളോ ഇന്ത്യൻ അധികൃതരോ നൽകുന്ന സാക്ഷ്യപത്രം മാത്രം തെളിവായി സ്വീകരിച്ച് നഷ്ടപരിഹാരം നൽകും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇൻഷ്വർ ചെയ്ത വ്യക്തികൾക്ക് ആശുപത്രിയിലുള്ള കിടത്തിചികിത്സ ഒരു ലക്ഷം രൂപ വരെയും ലഭിക്കും. പദ്ധതി അംഗങ്ങൾക്ക് തൊഴിൽസംബന്ധമായ നിയമ കാര്യങ്ങൾക്കായി 45,000 രൂപ വരെയും അംഗങ്ങളുടെ പ്രസവത്തിന് 35000 രൂപയും സിസേറിയൻ പ്രസവത്തിന് അമ്പതിനായിരം രൂപയും ലഭ്യമാകും. കോവിഡ്-19 പോലുള്ള ദുരിത കാലയളവുകളിൽ നാട്ടിലേക്ക് ടിക്കറ്റെടുത്ത് പോകാനുള്ള ചിലവ് അടക്കം ഈ പദ്ധതി പ്രകാരം ലഭ്യമാകും എന്നത് ഈ ദുരിത കാലത്ത് പ്രവാസി ഭാരതീയ ഭീമയോജന പദ്ധതിക്ക് കൂടുതൽ പ്രശസ്തി നേടി കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, https://www.egazette.nic.in/WriteReadData/2017/177373.pdf എന്ന ലിങ്ക് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here