ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി 2.85 കോടി വോട്ടര്‍മാര്‍ 1,500 ഓളം സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്.

ബിജെപി സ്ഥാനാര്‍ഥി സതീഷ് കുമാറില്‍ നിന്ന് 2015ല്‍ വൈശാലി ജില്ലയിലെ രഘോപൂര്‍ മണ്ഡലം ആര്‍ജെഡി സ്ഥാനാര്‍ഥി തേജസ്വി യാദവ് തിരിച്ചുപിടിച്ചിരുന്നു. ഇതേ സീറ്റില്‍ ഇക്കുറി വീണ്ടും തേജസ്വി യാദവ് ജനവിധി തേടും. ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികൂടിയാണ് അദ്ദേഹം. 2015-ല്‍ ജെഡിയു-ആര്‍ജെഡി സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം. ആര്‍ജെഡി. 33 സീറ്റും ജെഡിയു 30 സീറ്റും നേടി. ബിജെപി 20 സീറ്റിലും കോണ്‍ഗ്രസ് 7 സീറ്റിലും എല്‍ജെപി രണ്ട് സീറ്റിലും സിപിഐഎല്‍ ഒരു സീറ്റിലും വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here