അര്‍ജന്റീന ഇതിഹാസ താരം മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജന്റീനന്‍ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഇപ്പോള്‍ ഉള്ളത്. അദ്ദേഹം കുറച്ച്‌ ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ നില്‍ക്കേണ്ടു വരും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അര്‍ജന്റീനന്‍ ക്ലബായ‌ ജിമ്നാസിയയെ ആണ് ഇപ്പോള്‍ മറഡോണ പരിശീലിപ്പിക്കുന്നത്. മുമ്ബും പല തവണ ആശുപത്രി വാസം നേരിടേണ്ടി വന്ന വ്യക്തിയാണ് മറഡോണ. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. അവസാനമായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വയറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നു. എന്തായാലും ഇതിഹാസ താരം പെട്ട് സുഖം പ്രാപിച്ച്‌ ആശുപത്രി വിടണമെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here