കോവിഡ് രോഗം ലോകമാകെ പൊട്ടിപ്പുറപ്പെട്ടതിന് കാരണമായത് മുതല്‍ ചൈനയെ കുറിച്ച്‌ അത്ര നല്ല അഭിപ്രായമല്ല ലോകരാജ്യങ്ങള്‍ക്ക്. അമേരിക്കയുമായും ഇന്ത്യയുമായും ഇവര്‍ക്കുള‌ള തര്‍ക്കങ്ങള്‍ മൂലം ആ ഇമേജ് അല്‍പം കൂടി ഇടിഞ്ഞു. ഇപ്പോഴിതാ അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേ ഫലത്തില്‍ വിവിധ വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ചൈനയെ കുറിച്ച്‌ വളരെ മോശം അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ സംഘടനയായ പ്യു റിസര്‍ച് സെന്റര്‍ ജൂണ്‍ 10 നും ഓഗസ്‌റ്റ് 3നുമിടയില്‍ നടത്തിയ സര്‍വേയിലാണ് വിവിധ രാജ്യങ്ങളിലെ 14,276 ജനങ്ങള്‍ ചൈനയ്‌ക്കെതിരെ അഭിപ്രായമറിയിച്ചത്. ഫോണ്‍ വഴിയായിരുന്നു സര്‍വെ. ഓസ്‌ട്രേലിയ,ബ്രിട്ടണ്‍,ജര്‍മനി, നെതര്‍ലാന്റ്‌സ്,സ്വീഡന്‍, അമേരിക്ക, ദക്ഷിണ കൊറിയ, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ചൈനയ്‌ക്കെതിരെ മോശം അഭിപ്രായമാണ് നടത്തിയത്.

കൊവിഡ് മഹാമാരിയുടെയും നവംബര്‍ 3ന് അമേരിക്കയില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് സര്‍വേ നടന്നത്. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും ചൈന മഹാമാരിയെ നേരിട്ടത് വളരെ മോശമായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടു. ചൈനയ്‌ക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത് വെറും 37 ശതമാനം പേര്‍ മാത്രമാണ്. ഇതില്‍ അമേരിക്കയില്‍ നിന്ന് 84 ശതമാനം പേരും പ്രതികൂലം അഭിപ്രായമാണ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here