നടപടികള്‍ കടുപ്പിച്ച് കാസർകോട് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗൾഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരും. 99.9 ശതമാനം ആളുകളും സർക്കാർ നിർദേശങ്ങൾ പാലിക്കുന്നവരാണ്. എന്നാൽ .01 ശതമാനം ആളുകൾ സർക്കാർ സംവിധാനങ്ങൾ പറയുന്നത് അനുസരിക്കില്ലെന്ന് നിർബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി അഭ്യർഥനകൾ ഉണ്ടാകില്ലെന്നും കലക്ടർ ആവർത്തിച്ചു.

അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയില്‍ ബേക്കറികളും തുറക്കണം. എന്നാൽ ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വില്‍ക്കരുത്. ഒരു തരത്തിലും ഭക്ഷ്യക്ഷാമവും ഉണ്ടാകില്ല. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കടകൾ തുറക്കണം. മല്‍സ്യ, മാംസ വില്‍പന അനുവദിക്കുമെന്നും ആളുകൂടിയാല്‍ അടപ്പിക്കുമെന്നും കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കടപ്പാട് : മനോരമ ഓൺലൈൻ 

LEAVE A REPLY

Please enter your comment!
Please enter your name here