അണ്‍ലോക്കിന്റെ രണ്ടാംഘട്ടം ഇന്നുമുതല്‍. കേന്ദ്രനിര്‍ദേശങ്ങള്‍ അംഗീകരിച്ച്‌ കൂടുതല്‍ ഇളവുകളോടെ കേരളം ഉത്തരവിറക്കി. അന്തര്‍ സംസ്ഥാനയാത്രയ്ക്ക് പാസോ പെര്‍മിറ്റോ ഏര്‍പ്പെടുത്തരുതെന്നാണ് കേന്ദ്രനിര്‍ദേശം. ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലൈ 31 വരെ കര്‍ശനമായ ലോക്ഡൗണ്‍ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവില്‍ പറയുന്നു. ഇവിടങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കൂടുതല്‍ നടപടികളെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ജാഗ്രതാ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ വഴിയുളള നിയന്ത്രണം നടപ്പാക്കുന്നത് ബുധനാഴ്ച ചേരുന്ന അവലോകനയോഗം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here