കേരളത്തിൽ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉം-പുന്‍ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉം-പുന്‍ ചുഴലിക്കാറ്റ് നിലവില്‍ മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയില്‍ പശ്ചിമബംഗാള്‍ – ഒഡീശ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീശയുടെ തീരദേശ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ വിവിധ യൂണിറ്റുകളെ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here