കോവിഡ് പ്രതിരോധത്തിനായി വിവിധ രാജ്യങ്ങളിലെ റോഡുകളിലും തെരുവുകളിലും ദ്രുതഗതിയിൽ അണുനശീകരണം നടത്തുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കുന്നില്ലെന്നും പകരം ആരോഗ്യത്തിന് വലിയ തോതിൽ അപകടമുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന ശനിയാഴ്ച മുന്നറിയിപ്പ് നൽകി. വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉപരിതലങ്ങൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ സ്പ്രേ ചെയ്യുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മനുഷ്യരുടെ അഭാവത്തിൽ പോലും, രോഗകാരികളെ നിർജ്ജീവമാക്കുന്നതിന് ആവശ്യമായ കെമിക്കൽ സ്പ്രേ ചെയ്യുന്നത് കൊണ്ട് എല്ലാ ഉപരിതലങ്ങളും അണുവിമുക്തമാവാൻ സാധ്യതയില്ല. അണുനാശിനി കൂടുതൽ തളിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് അപകടകരമാകുമെന്നും സംഘടന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here