ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 298 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 269 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. 23 പേരുടെ രോഗം ഭേദമായി. നാല് പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്തത്.

വൈറസ് ബാധിതരില്‍ 219 പേര്‍ ഇന്ത്യക്കാരും 39 പേര്‍ വിദേശികളുമാണ്. തമിഴ്നാട്ടിൽ ശനിയാഴ്ച മൂന്നു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൂന്നു പേരും വിദേശത്തു നിന്നെത്തിയവരാണ്. ഇതോടെ, സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം ആറ് ആയി. രണ്ടു പേർ ചികിത്സയിൽ. ഒരാൾ ഭേദമായി മടങ്ങി.

ദുഷ്യന്ത് സിങ് എംപി, മേരി കോം എംപി തുടങ്ങിയവർ രാഷ്ട്രപതി ഭവനിലെ പ്രഭാത ഭക്ഷണ പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദും കോവിഡ് പരിശോധനയ്ക്കു വിധേയനാകും. കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം ദുഷ്യന്ത് സിങ് പാർട്ടിയിൽ പങ്കെടുത്തിരുന്നു.

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here