മനാമ ∙ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉടനെ കർഫ്യൂ ഉണ്ടാകുമെന്ന് സമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശം അയച്ച ആൾക്കെതിരെ നിയമനടപടി. ഒരാഴ്ചത്തേക്ക് തടവിലാക്കിയ ആൾക്കെതിരായ വിചാരണ ഉടനെ പൂർത്തിയാക്കി ശിക്ഷ വിധിക്കും.

ബഹ്‌‌റൈൻ രാജ്യാന്തര വിമാനത്താവളത്തിലെ ഒരു കമ്പനി ജീവനക്കാരനാണു ശബ്ദസന്ദേശം പ്രചരിപ്പിച്ചത്. ഉടനെ കർഫ്യൂ ഉണ്ടാകുമെന്ന് വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം ഉൾപ്പെടെ ഒറ്റപ്പെട്ട നിലയിലാകുമെന്നും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവക്കണമെന്നുമൊക്കെയായിരുന്നു സന്ദേശം. ഇന്നത്തെ സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, വിപണിയിൽ ഭക്ഷ്യവസ്തു ശേഖരം ആവശ്യത്തിനുണ്ടെന്ന് ചേംബർ ഓഫ് കോമേഴ്സിലെ ഫുഡ് വെൽത്ത് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ആളുകൾ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ തോതും വർധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here