ദുബായ് ∙ യുഎഇയിൽ ഒാൺ അറൈവൽ വീസയും നിർത്തിലാക്കുന്നു. നാളെ(19) മുതൽ വിദേശത്ത് നിന്ന് ദുബായിൽ നിന്നെത്തുന്നവര്‍ക്ക് ഒാൺ അറൈവൽ വീസ അനുവദിക്കില്ലെന്ന് ഇംഗ്ലണ്ട്, ഒാസ്ട്രേലിയ എംബസികൾ ട്വീറ്റ് ചെയ്തു. കോവിഡ്–19 പ്രതിരോധത്തിന് യുഎഇ ഒരുപടി മുന്നോട്ടുള്ള ചുവടുവയ്പു നടത്തുകയാണെന്ന് ട്വീറ്റിൽ പറഞ്ഞു. ചൊവ്വാഴ്ച മുതൽ യുഎഇയിലേയ്ക്കുള്ള മറ്റെല്ലാ വീസകളും അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വീസ അനുവദിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

നേരത്തെ വീസ ലഭിച്ചവരുടെ ഇന്ത്യയിൽ നിന്നുള്ള പ്രവേശനവും തടയുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾക്ക് ഇതു സംബന്ധമായി നിർദേശം ലഭിച്ചിട്ടുണ്ട്. മലയാളികളടക്കം ഒട്ടേറെ പേർ യുഎഇ യാത്രയ്ക്കായി വിമാനത്താവളങ്ങളിലെത്തിയെങ്കിലും തിരിച്ചുപോകേണ്ടിവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here