ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലാണെന്നും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വ്യക്തമാക്കി. ഫോക്​സ്​ ബിസിനസ്​ നെറ്റ്​വർക്കിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്​.

വൈറസിന്റെ വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദു:ഖമുണ്ട്​. ജനുവരിയിൽ ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ കരാറിനെ കുറിച്ച്​ പുനരാലോചിക്കാൻ ഒരുതരത്തിലും തയാറല്ല. അവർക്ക്​ വൈറസിനെ ഫലപ്രദമായി തടയാമായിരുന്നു. എങ്കിൽ വളരെ മികച്ച വ്യാപാരകരാർ അവരെ കാത്തിരുന്നേനെ.

ചൈനീസ്​ പ്രസിഡൻറുമായി നല്ല ബന്ധമൊക്കെയാണ്​. എന്നാൽ ഈയവസരത്തിൽ അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുമായി ഒരുതരത്തിലുള്ള ബന്ധവും മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന്​ ചൈനീസ്​ വിദ്യാർഥികൾക്ക്​ യു.എസിൽ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുമോ എന്ന ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here