വെള്ളിയാഴ്​ച ഖത്തറിൽ 1153 പേർക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 25,865 ആയി. 190 പേർക്കുകൂടി രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ 3546 ആയി. ആകെ 1,48,173 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 29,425 പേരിലാണ്​ ആകെ രോഗബാധ കണ്ടെത്തിയത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​.

ഖത്തറിൽ 504 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയുന്ന പുതിയ ഫീൽഡ് ആശുപത്രി കൂടി തുറന്നു പ്രവർത്തനമാരംഭിച്ചു. അൽ ശഹാനിയ–ദുഖാൻ റോഡിന് സമീപം ലിബ്സിയർ ഫീൽഡ് ആശുപത്രിയാണ് നിലവിലെ ഫീൽഡ് ആശുപത്രികൾക്ക് പിന്തുണ നൽകുന്നതി​ന്റെ ഭാഗമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

മൂന്ന് കെട്ടിടങ്ങളിലായി ബാത്ത് റൂം സൗകര്യമുള്ള 504 സിംഗിൾ റൂമുകളാണ് ആശുപത്രിക്കുള്ളത്. പ്രധാനമായും രാജ്യത്തെ വിദേശികളുടെ ചികിത്സക്കായി നിർമിച്ച ആശുപത്രിയിൽ നിലവിൽ നൂറോളം രോഗികൾ ചികിത്സയിലുണ്ടെന്നും രോഗമുക്തരായിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രിയിലെ ക്ലിനിക്കൽ ലീഡ് ഡോ. അബ്​ദുല്ല റഷീദ് അൽ നഈമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here