ബെയ്ജിംഗ്: കൊറോണ വൈ​റ​സ് ബാധയെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​ന്നി​ച്ച്‌ പോ​രാ​ടു​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗ് അറിയിച്ചു. രോഗ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം ട്രം​പി​നോ​ട് അറിയിച്ചതായി ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അമേരിക്ക-​ചൈ​ന ബ​ന്ധം മെ​ച്ച​പ്പെ​ടാ​ന്‍ യു​എ​സ് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീകരിക്കുമെന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും വൈറസ് രോഗത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് രണ്ടു രാജ്യങ്ങള്‍ക്കും ഒ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഷീ ​ജി​ന്‍​പിം​ഗ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here