കേരളത്തിൽ ഇന്ന് 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.34 പേർ കാസർകോഡും കണ്ണൂരിൽ കോഴിക്കോട് കൊല്ലത്തും ഒരാൾ വീതമാണ്. അതിനിടയിൽ ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കോവിഡ് പോസിറ്റീവ് ആയത് വലിയ ആശങ്ക വരുത്തുന്നു. ഇയാൾ ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചത് ആശങ്ക പരത്തുന്നുണ്ട്.

കാസർഗോഡ് നില അതീവ ഗുരുതരമാണ്. കൂടുതൽ പേർക്ക് പോസ്റ്ററ്റീവ് സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ കാസർഗോഡ് – കർണാടക അതിർത്തിയിൽ മണ്ണിട്ട് മൂടിയ അവസ്ഥ മാറ്റാമെന്ന് കർണാടക ചീഫ് സെക്രട്ടറി അറിയിച്ചതായി മുഖ്യമന്ത്രി. ഇത് ഡയാലിസിസ് അടക്കം ചെയ്യാൻ പോകുന്നവർക്ക് ഏറെ സഹായകരമാണ്.

വിദേശങ്ങളിൽ നിന്നും വന്നവരുടെ കുടുംബങ്ങളും അവരുമായി സമ്പർക്കം പുലർത്തിയവരും ഉടൻ നിരീക്ഷിക്കപ്പെടണം”

നിലവിൽ ആകെ 164 പേർ ചികിത്സയിലുണ്ട്. കാസർഗോഡ് മൊത്തം 81 കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വരുന്നത് രോഗികളുടെ പേരു വിവരങ്ങൾ പുറത്ത് വിടാൻ നിർബന്ധിക്കുകയാണ് സുരക്ഷാ നടപടികൾ ഇനിയും ശക്തമാക്കുകയും വേണ്ട നടപടികൾ എടുക്കുകയും ചെയ്യും. കാസർഗോഡ് കേന്ദ്ര യൂണിവേഴ്സിറ്റി കോവിഡ് പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here