37 ഇന്ത്യക്കാർ ഉൾപ്പെടെ 85 പേർക്ക്​ കൂടി കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 11 ആയി. പുതിയ രോഗബാധിതരിൽ ഏഴുപേർ വിദേശത്തുനിന്ന്​ വന്ന കുവൈത്തികളും 72 പേർ നേരത്തെ വൈറസ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​. ആറുപേർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. ഇതോടെ കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചവർ 2080 ആവുകയും ചെയ്തു. തിങ്കളാഴ്​ച 45 പേർ ഉൾപ്പെടെ 412 പേർ രോഗമുക്​തി നേടി. ബാക്കി 1657 പേരാണ്​ ചികിത്സയിലുള്ളത്​. 46 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഇതിൽ 26 പേരുടെ നില ഗുരുതരമാണ്​.

ആറ്​ കുവൈത്തികൾ, 37 ഇന്ത്യക്കാർ, എട്ട്​ ബംഗ്ലാദേശികൾ, എട്ട്​ ഈജിപ്തുകാർ, അഞ്ച്​ സിറിയക്കാർ, നാല്​ പാകിസ്ഥാനികൾ, രണ്ട്​ ഇറാൻ പൗരന്മാർ, ഒരു ഫലസ്​തീൻ പൗരൻ, ഒരു പോർച്ചുഗീസ്​ പൗരൻ എന്നിവർക്കാണ്​ നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ വൈറസ്​ ബാധിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here