ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്സിനുകള്‍ കൂടി. കോര്‍ബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകള്‍ക്കും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷുക് മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണ് കോര്‍ബെവാക്സ്. ഹൈദരാബാദിലെ കമ്പനിയായ ബയോളജിക്കല്‍-ഇ യാണ് വാക്‌സിന്‍ വകസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ വികസിപ്പിച്ച മറ്റ് രണ്ട് വാക്സിനുകള്‍.

മെര്‍ക്ക് കമ്പനിയുടെ കോവി ആന്റിവൈറസ് ഗുളികയായ മോള്‍നുപിറാവിറിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ബ്രിട്ടിനും ഈയിടെ അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലെ 13 മരുന്ന് കമ്പനികളാണ് ഈ ഗുളിക നിര്‍മിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here