എക്‌സ്‌പോ 2020 ദുബൈയിലേക്ക്(Expo 2020 Dubai) സന്ദര്‍ശകപ്രവാഹം. മേള മൂന്നുമാസം പിന്നിടാനൊരുങ്ങുമ്പോള്‍ ആകെ 80 ലക്ഷം സന്ദര്‍ശകരാണ് ഇതുവരെ എക്‌സ്‌പോയിലെത്തിയത്.

അധികൃതര്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് 8,067,012 പേരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകളെത്തിയ മേളയാണ് എക്‌സ്‌പോ. ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് ഈ മാസം നടന്നിരുന്നു. വിദ്യാര്‍ത്ഥികളും കുടുംബങ്ങളുമാണ് ഈ മാസത്തെ സന്ദര്‍ശകരില്‍ കൂടുതലും. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നിരവധി പരിപാടികളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ സന്ദര്‍ശകരുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here