ട്രംപിന്റെ പ്രചരണറാലി ശനിയാഴ്ച ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ ടെസ്റ്റിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ക്യാമ്പയിന്റെ അഡ്വാൻസ് സ്റ്റാഫിലെ ആറ് അംഗങ്ങൾക്ക് പോസിറ്റീവായതിനെ തുടർന്ന് ക്യാമ്പയിൻ സ്റ്റാഫുകൾക്കായി മറ്റൊരു റൗണ്ട് പരിശോധന നടത്തുകയായിരുന്നു. ഈ സ്റ്റാഫ് അംഗങ്ങൾ റാലിയിൽ പങ്കെടുത്തെങ്കിലും മുഴുവൻ പരിപാടികളിലും മാസ്ക് ധരിച്ചിരുന്നു എന്നും പറയുന്നു.

വലിയ സംഘങ്ങളായി ഒത്തു ചേരുന്നതിന് എതിരായുള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ആയിരക്കണക്കിന് ആളുകളുമായി റാലി നടത്തിയത് സംബന്ധിച്ച ആശങ്കകൾക്ക് വൈറ്റ് ഹൗസ് തണുപ്പൻ മട്ടിലാണ് പ്രതികരിച്ചത്. റാലിയിലെ ഭൂരിഭാഗം ആളുകളും മാസ്ക് ധരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here