അബുദാബിയിലെ കൂടുതൽ ആശുപത്രികൾ ഇപ്പോൾ കോവിഡിൽ നിന്ന് മുക്തമായതായി റിപ്പോർട്ട്. യുഎഇ കോവിഡ് -19 ന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ക്ലീവ്‌ലാന്റ് ക്ലിനിക് അബുദാബി, ഹെൽത്ത് പോയിന്റ്, ഇംപീരിയൽ കോളേജ് ലണ്ടൻ ഡയബെറ്റിക്‌സ് സെന്റർ (ഐസിഎൽഡിസി) എന്നിവ കോവിഡ് മുക്തമാണെന്ന് പ്രഖ്യാപിച്ചു. മുബാഡല ഹെൽത്ത് കെയർ ദാതാക്കൾ അവരുടെ സാധാരണ സേവനങ്ങൾ പൂർണ്ണമായോ ഭാഗികമായോ പുനരാരംഭിക്കുകയാണ്. അബുദാബിയിലെയും അൽ ഐനിലെയും മെഡിക്ലിനിക് ആശുപത്രികൾ കോവിഡ് -19 കേസുകളിൽ നിന്ന് മുക്തമാണെന്ന് അബുദാബി മീഡിയ ഓഫീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രതിരോധ ആരോഗ്യ കാഴ്ചപ്പാടിൽ നിന്ന് മാത്രമല്ല, രോഗികളുടെ ആശ്വാസ നിലവാരത്തിലും അത്യാവശ്യമായ ഈ സേവനങ്ങൾ പുനരാരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും, ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ഞങ്ങൾ ധാരാളം സമയവും വിഭവങ്ങളും നീക്കിവച്ചിട്ടുണ്ടെന്നും രോഗികൾക്ക് വിശാലമായ സേവനങ്ങൾ പൂർണ്ണമായ മന സമാധാനത്തോടെ വാഗ്ദാനം ചെയ്യാൻ ഇനിയും ഈ ഹോസ്പിറ്റലുകൾക്ക് കഴിയുമെന്നും മുബഡാല ഹെൽത്ത് കെയറിലെ സീനിയർ വൈസ് പ്രസിഡന്റ് ഹസൻ ജാസെം അൽ നൊവെയ്സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here