അഫ്​ഗാനില്‍ നിന്നുള്ള 41 അഭയാര്‍ഥികളെ കൂടി യു.എ.ഇ സ്വീകരിച്ചു.അഫ്​ഗാന്‍ ഗേള്‍സ്​ സൈക്ലിങ്​ ആന്‍ഡ്​ റോബോട്ടിക്​ ടീമിലെ അംഗങ്ങളടക്കമുള്ളവരാണ്​ എത്തിയത്​. മനുഷ്യാവകാശ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്​.

അബൂദബിയിലെ എമിറേറ്റ്​സ്​ ഹ്യുമാനിറ്റേറിയന്‍ സിറ്റിയിലാണ്​ ഇവരെ താമസിപ്പിക്കുക. ഇവര്‍ അനുവാദം ലഭിക്കുന്ന മുറക്ക്​ കാനഡയിലേക്ക്​ താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നവരാണ്​. സെന്‍റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ്​ ജൂയിഷ്​ അഫയേഴ്​സും ഇസ്ര എയ്​ഡും ചേര്‍ന്നാണ്​ ഇവരെ കാബൂളില്‍നിന്ന്​ താജികിസ്​താന്‍ വഴി ഒഴിപ്പിച്ചത്​.

അന്താരാഷ്​ട്ര സംവിധാനങ്ങളുമായി സഹകരിച്ച്‌​ അഫ്​ഗാനില്‍നിന്നുള്ളവര്‍ക്ക്​ അഭയമൊരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന്​ യു.എ.ഇ അധി​ൃതര്‍ പറഞ്ഞു. താലിബാന്‍ അധികാരമേറ്റ ശേഷം വിവിധ രാജ്യങ്ങളിലേക്ക്​ പുറപ്പെട്ട 9000ത്തോളം പേരെ ഇതിനകം യു.എ.ഇ മാനുഷിക പരിഗണനയില്‍ സ്വീകരിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here