യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 2,243 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,30,734 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,55,197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,38,706 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,481 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു .നിലവില്‍ രാജ്യത്ത് 15,010 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here