ഒമാനില്‍ രാത്രിയാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക.

ഒമാനില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക. രാത്രിയാത്രാ വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സര്‍വീസുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും വന്നിറങ്ങുന്നവരും യാത്രയ്ക്ക് ഇളവ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here