അബുദാബി: യുഎഇ യിൽ ഇന്ന് 351 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 58,913 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 344 ആയി. അതേ സമയം ഇന്ന് 554 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 52,182 ആയി.

Dubai passengers from India, Pakistan among 10 countries that must ...

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പിസിആർ പരിശോധന ഓഗസ്റ്റ് 1 മുതൽ നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധമാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. അതിനായി 29 രാജ്യങ്ങളുടെ ഒരു പട്ടിക എമിറേറ്റ്സ് പുറത്തിറക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാൻ, അർമേനിയ, ബ്രസീൽ, ബംഗ്ലാദേശ്, ജിബൂട്ടി, ഈജിപ്ത്, എറിത്രിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലെബനൻ, മോണ്ടിനെഗ്രോ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, റഷ്യൻ ഫെഡറേഷൻ, സെർബിയ, സൊമാലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ , താജിക്കിസ്ഥാൻ, ടാൻസാനിയ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചില വിമാനത്താവളങ്ങൾ (ഡാളസ് ഫോർട്ട് വർത്ത് (ഡി‌എഫ്‌ഡബ്ല്യു), ഹ്യൂസ്റ്റൺ (ഐ‌എ‌എച്ച്), ലോസ് ഏഞ്ചൽസ് (ലാക്സ്), സാൻ ഫ്രാൻസിസ്കോ (എസ്‌എഫ്‌ഒ), ഫോർട്ട് ലോഡർഡേൽ (എഫ്എൽഎൽ), ഒർലാൻഡോ (എം‌സി‌ഒ)) എന്നിവയാണ് രാജ്യങ്ങൾ.

എമിറേറ്റ്‌സും ദുബായ് എയർപോർട്ടുകളും പ്രസിദ്ധീകരിച്ച ട്രാവൽ പ്രോട്ടോക്കോൾ അപ്‌ഡേറ്റുകൾ പ്രകാരം ഈ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും കോവിഡ് -19 നെഗറ്റീവ് പി‌സി‌ആർ പരിശോധന ഫലം ഹാജരാക്കണം എന്ന ഏറ്റവും പുതിയ ഫെഡറൽ ചട്ടത്തിനൊപ്പം ഓൺ-അറൈവൽ പരിശോധനയും പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here