ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച്‌ യു എ ഇ. നൂറ അല്‍ മത്റൂശി, മുഹമ്മദ് അല്‍ മുല്ല എന്നിവരെയാണ് യുഎഇ രണ്ടാമത്തെ ബഹിരാകാശയാത്രക്കായി പ്രഖ്യാപിച്ചത്. അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയാണ് നൂറ.

നൂറ അല്‍ മാത്രോഷിയുടെ പര്യടനം പൂര്‍ത്തിയാകുന്നതോടെ അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് വനിതയെ അയച്ച രാജ്യമെന്ന ഖ്യാതി കൂടി യു.എ.ഇ സ്വന്തം പേരിലെഴുതിചേര്‍ക്കും. ചരിത്രനിയോഗത്തിന് തെരെഞ്ഞെടുക്കപ്പെട്ട നൗറ അല്‍ മാത്രോഷിയിലൂടെ പുതുചരിതം തീര്‍ക്കാനൊരുങ്ങുകയാണ് യു.എ.ഇയും അറബ് ലോകവും.

2019 ലാണ് യു എ ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിജയകരമായി സ്പേസ് സ്റ്റേഷനിലെത്തി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. വനിതയുള്‍പ്പെടുന്ന രണ്ടാം സംഘം ആകാശത്ത് ചരിത്രം കുറിക്കുന്ന നിമിഷത്തിനായി കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here