ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സീൻ നൽകിയ രാജ്യമായി യുഎഇ. ഇതുവരെ 1.55 കോടി ഡോസ് കോവിഡ് വാക്സീനാണു നൽകിയത്. വാക്സീൻ യോഗ്യരായവരിൽ 72.1% പേരും 2 ഡോസും സ്വീകരിച്ചു. ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവർ 73.8% വരും.

ബ്ലൂംബർഗ് വാക്സീൻ ട്രാക്കർ കണക്കനുസരിച്ചു സെയ്ഷൽസ് ആണ് രണ്ടാം സ്ഥാനത്ത് (71.1%). സിനോഫാം, ഫൈസർ, സ്പുട്നിക്–5, അസ്ട്രാസെനക, മൊഡേണ എന്നീ 5 വാക്സീനുകളാണു യുഎഇ ആരോഗ്യമന്ത്രാലയം അംഗീകരിച്ചത്. സ്വദേശികൾക്കും വിദേശികൾക്കും ഇവ സൗജന്യമായാണ് നൽകിവരുന്നത്. യുഎഇയിൽ ഇതുവരെ 5.83 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി.

ജനസംഖ്യയുടെ (98.9 ലക്ഷം) അഞ്ചിരട്ടിയിലേറെ പിസിആർ പരിശോധനകളാണു യുഎഇയിൽ നടത്തിയത്. ജനസംഖ്യയെക്കാൾ കൂടുതൽ കോവിഡ് പരിശോധന നടത്തുന്ന ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ. കോവിഡ് രോഗികൾ, രോഗലക്ഷണമുള്ളവർ, സമ്പർക്കത്തിൽ ഏർപ്പെട്ടവർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, ഗർഭിണികൾ, വയോധികർ, തൊഴിലാളികൾ, പുരോഹിതർ എന്നിവർക്കെല്ലാം സൗജന്യ പരിശോധന നടത്തിവരുന്നു.

കൂടാതെ അബുദാബിയിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള സൗജന്യ പരിശോധനകളും തുടരുകയാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനാൽ സൗജന്യ പരിശോധനകളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. ഇതുമൂലം ഈയിനത്തിൽ വൻതുക ലാഭിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here