യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റി യുടെയും നിർദ്ദേശപ്രകാരം ദുബായ് എക്കണോമി വിഭാഗം, അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും ഏപ്രിൽ 8 വരെ അടച്ചിടാൻ ഉള്ള ഉത്തരവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരുത്തി.
ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, സഹകരണ സൊസൈറ്റികൾ, ഫാർമസികൾ,അവശ്യവസ്തുക്കൾ ലഭ്യമാകുന്ന കടകൾ എന്നിവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.അടച്ചിടാൻ ഉത്തരവിറക്കിയ കൊമേഴ്സ്യൽ സ്ഥാപനങ്ങൾക്ക് ഓൺലൈൻ സെയിൽസും ഈ കൊമേഴ്സും നടത്താമെന്നും എക്കണോമിക് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. തുറക്കാൻ അനുവദിക്കപ്പെട്ട എല്ലാവിധ സ്ഥാപനങ്ങൾക്കും മാർച്ച് 25 മുതൽ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

യുഎഇയിൽ മാർച്ച് 25 മുതൽ തുറന്നു പ്രവർത്തിക്കുന്ന ഷോപ്പുകൾ

ബേക്കറികൾ

കാർ വർക്ക് ഷോപ്പുകൾ

ലോൻട്രികൾ

ടെക്നിക്കൽ സർവ്വീസ് സ്ഥാപനങ്ങൾ

ഇലക്ട്രിക് സർവീസ് സ്ഥാപനങ്ങൾ

ഫുഡ് ഡെലിവറി ആൻഡ് ട്രാൻസ്പോർട്ട് സർവീസുകൾ

ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്മെൻറ് കളിലും ഉള്ള റസ്റ്റോറൻറുകളും കഫേകളും

ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന ഭക്ഷണശാലകൾ

എക്സ്ചേഞ്ചുകൾ

ക്ലിനിക്കുകൾ

ബാങ്കുകൾ

തുറന്നു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും പരമാവധി
ഉൾക്കൊള്ളാവുന്നതിൻറെ മുപ്പത് ശതമാനത്തിലധികം ഉപഭോക്താക്കൾ ഒരേസമയം ഉണ്ടാകരുതെന്ന കർശന നിർദേശവും ഗവൺമെൻറ് നൽകിയിട്ടുണ്ട്.
കുറഞ്ഞത് രണ്ടു മീറ്റർ അകലം എങ്കിലും പാലിച്ച് വേണം ഉപഭോക്താക്കൾ ഇത്തരം കടകളിൽ പെരുമാറാൻ എന്നും നിഷ്കർഷിക്കുന്നു.

മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ ദുബായിൽ അടച്ചിടുന്ന സ്ഥാപനങ്ങൾ

സ്ട്രീറ്റ് ഷോപ്പിംഗ് സ്റ്റാളുകൾ

ഷോപ്പിംഗ് മാളുകൾ

മീൻ ഇറച്ചി പച്ചക്കറി തുടങ്ങിയവ വിൽക്കുന്ന ഓപ്പൺ സ്റ്റാളുകൾ

ഷീഷ കഫേകൾ

ജിം-ഫിറ്റ്നസ് സെൻററുകൾ

തീം പാർക്കുകൾ

അമ്യൂസ്മെൻറ് സെൻററുകൾ

ഇലക്ട്രോണിക് ഗെയിം സെൻററുകൾ

സിനിമ തീയറ്ററുകൾ

സലൂണുകൾ

ബ്യൂട്ടി പാർലറുകൾ

മസാജ് പാർലറുകൾ

സ്പാ സർവീസുകൾ

സ്പ്രിങ് ക്യാമ്പുകൾ

ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു വേണ്ടി രാജ്യത്തുടനീളം എക്കണോമി വിഭാഗത്തിൻറെ അടിയന്തര സന്ദർശനങ്ങളും കാമ്പയിനുകളും ഉണ്ടാകുമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here