ഇന്ത്യയിലെയും പാക്‌സ്താനിലെയും കോവിഡ് സാഹചര്യം യുഎഇ അധികൃതര്‍ തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് എമിറേറ്റ്‌സ്. കോവിഡുമായി ബന്ധപ്പെട്ട സാഹചര്യം സര്‍ക്കാര്‍ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയിലെയും പാകിസ്താനിലെയും വിമാന സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുന്നു എന്നത് കാത്തിരിക്കുകയാണ് തങ്ങളെന്നും എമിറേറ്റ്‌സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ആദില്‍ അല്‍ റിദ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചത്. അതിന് ശേഷം നിരോധനം പല തവണ ദീര്‍ഘിപ്പിച്ചു. ഏറ്റവുമൊടുവില്‍ ഇനിയൊരു അറിയിപ്പ് വരെ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. അതിനിടെ ജൂലൈ 21 മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള ചില വിമാന കമ്പനികള്‍ സൂചന നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here