ദുബായ്: കൊറോണ വൈറസിന്റെ 50 പുതിയ കേസുകളും നാല് പേർ സുഖം പ്രാപിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മുമ്പ് പ്രഖ്യാപിച്ച കേസുകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൾക്കും വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആളുകളും  ഈ പുതിയ കേസുകളിൽ  ഉൾപ്പെടുന്നു. യു‌എഇയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 248 ആയിട്ടുണ്ട്.

പ്രഖ്യാപിച്ച പുതിയ കേസുകൾ  ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യെമൻ, ടുണീഷ്യ, ദക്ഷിണാഫ്രിക്ക, ബെൽജിയം, ദക്ഷിണ കൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ഓസ്‌ട്രേലിയ, ലെബനൻ, കെനിയ, മാലിദ്വീപ്, സുഡാൻ , ഇറാൻ, അയർലൻഡ്, മൊറോക്കോ, പാകിസ്ഥാൻ, സ്വീഡൻ; ഇറ്റലി, ഈജിപ്ത്, യുഎഇ, സ്പെയിൻ, നെതർലാന്റ്സ്, ജോർദാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും, യുഎസ്, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്ന് മൂന്നും ഇന്ത്യയിൽ നിന്ന് ആറുമാണ് .

അണുബാധയിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ച നാല് വ്യക്തിളിൽ  മൂന്ന് പാകിസ്ഥാനികളും ഒരു ബംഗ്ലാദേശിയുമാണ്. ഇതോടെ റിക്കവറി നേടിയ കേസുകളുടെ എണ്ണം 45 ആയി.

സ്വയം സംരക്ഷിക്കുന്നതിനായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, ചുമയും തുമ്മലും മൂക്കും വായയും മൂടുക തുടങ്ങിയ ആരോഗ്യകരമായ രീതികൾ പാലിക്കണമെന്ന് മന്ത്രാലയവും പ്രാദേശിക ആരോഗ്യ അധികാരികളും പൊതുജനങ്ങളെ ഉപദേശിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പൊതു സ്ഥലങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here