ദുബായ്: യുഎഇ യിൽ കോവിഡ് ബാധിച്ച് 8 മരണവും 525 പുതിയ കേസുകളും സ്ഥിരീകരിച്ചു. 123 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 9,281 ആയി.

ഇന്ന് എട്ടു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണപ്പെട്ടവരുടെ എണ്ണം 64 ആയി. 32,000 അധിക COVID-19 പരിശോധനകൾ നടത്തിയ ശേഷമാണ് മന്ത്രാലയം പുതിയ കേസുകൾ വെളിപ്പെടുത്തിയത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here