കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ്ങിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് യുഎഇ പരിഗണനയിൽ. മഴമേഘങ്ങളെ കൃത്യമായി തിരിച്ചറിയാനും രാസമിശ്രിതങ്ങൾ വിതറാനും ഇവയ്ക്കു കഴിയുമെന്നു കണ്ടെത്തി.

നിലവിൽ വിമാനങ്ങളിലാണ് രാസ മിശ്രിതങ്ങൾ വിതറുന്നത്. ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും കുറയ്ക്കാൻ പദ്ധതി സഹായകമാകും. യുഎസിലെ കൊളറാഡോ സർവകലാശാലയുമായി സഹകരിച്ചു നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതോടെയാണ് പദ്ധതി പരിഗണിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 3 ഡ്രോണുകളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോഗിച്ചത്. മേഘങ്ങളെ കണ്ടെത്താനും മഴയുടെ സാധ്യതകൾ പരിശോധിക്കാനുമുള്ള ഉപകരണങ്ങളാണ് 2 ഡ്രോണുകളിൽ ഉണ്ടായിരുന്നത്.

മൂന്നാമത്തെ ഡ്രോൺ രാസമിശ്രിതങ്ങൾ വിതറി. കൂടുതൽ വേഗത്തിൽ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. മഗ്നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ദ്രവീകൃത പ്രൊപ്പെയ്ൻ തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ യോജിപ്പിച്ച മിശ്രിതമാണ് മേഘങ്ങളിൽ വിതറുക.

LEAVE A REPLY

Please enter your comment!
Please enter your name here