ദുബായ് : യുഎഇയിൽ 10,35,000ത്തിലേറെ പേർക്ക് കോവിഡ് പരിശോധന നടത്തിയപ്പോൾ രോഗബാധിതർ ഒരു ശതമാനത്തിൽ താഴെ. 20 ശതമാനം പേർക്ക് രോഗം ഭേദമായി. ഞായറാഴ്ചത്തെ കണക്കനുസരിച്ച് 10,349 പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സുഖപ്പെട്ടവരുടെ എണ്ണം 1978 പേർ. 76 പേരാണ് ഇതുവരെ മരിച്ചതെന്ന് യുഎഇ ഗവൺമെന്റ് വക്താവ് ഡോ. അംന അൽ ധഹക് പറഞ്ഞു.

നിയന്ത്രണം തുടരുന്നതുവരെ പുറത്തുപോകുന്നവർ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അഭ്യർഥിച്ചു. രോഗവ്യാപനം തടയാൻ ശക്തമായ നടപടികളാണ് യുഎഇ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് പറഞ്ഞു. രാജ്യമൊട്ടുക്ക് രോഗപരിശോധന വ്യാപകമാക്കിയതോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും നിരീക്ഷണം ശക്തമാക്കിയും രോഗബാധിതരെയും സമ്പർക്കത്തിൽപെട്ടവരെയും പ്രത്യേക ക്വാറന്റീനിലാക്കുന്ന നടപടി ഊർജിതമാക്കിയതോടെ രോഗവ്യാപനം കുറഞ്ഞുവരുന്നതായും സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here