റിയാദ് ​: സൗ​ദിയി​ൽ 24 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ​വി​ൽ അ​യ​വ്​. റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വാ​ണ്​ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​ത്. മ​ക്ക മേ​ഖ​ല​യി​ലും മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മൊ​ഴി​കെ ബാ​ക്കി എ​ല്ലാ​യി​ട​ങ്ങ​ളി​ലും രാ​വി​ലെ ഒ​മ്പ​തി​നും വൈ​കീ​ട്ട്​ അ​ഞ്ചി​നും ഇ​ട​യി​ൽ പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​നു​മ​തി​യാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​-19 പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി രൂ​പ​വ​ത്​​ക​രി​ച്ച​ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ രാ​ജാ​വ്​ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​ത്​. ഞാ​യ​റാ​ഴ്​​ച മു​ത​ൽ മേ​യ്​ 13 (റ​മ​ദാ​ൻ 20) വ​രെ​യാ​ണ്​ പ​ക​ൽ ഒ​മ്പ​തു​ മു​ത​ൽ അ​ഞ്ചു​ വ​രെ​ ക​ർ​ഫ്യൂ ഭാ​ഗി​ക​മാ​യി ഒ​ഴി​വാ​ക്കി​യ​ത്​.

മ​ക്ക ന​ഗ​ര​ത്തി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും നേരത്തെ​യു​ള്ള മു​ഴു​വ​ൻ സ​മ​യ ക​ർ​ശ​ന ക​ർ​ഫ്യൂ തു​ട​രും. ക​ർ​ഫ്യൂ​ സ​മ​യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കാ​ൻ മു​മ്പ്​ അ​നു​മ​തി​ ന​ൽ​കി​യി​രു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ കൂ​ടാ​തെ കൂ​ടു​ത​ൽ വാ​ണി​ജ്യ, സാ​മ്പ​ത്തി​ക സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും​ ഇൗ ​മാ​സം 29 മു​ത​ൽ മേ​യ്​ 13 (റ​മ​ദാ​ൻ 20) വ​രെ ക​ർ​ഫ്യൂ​വി​ൽ​നി​ന്ന്​ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​മാ​ണ്​ (മാ​ളു​ക​ൾ) പ്ര​വ​ർ​ത്ത​നാ​നു​മ​തി. ഇ​തേ കാ​ല​യ​ള​വി​ൽ കോ​ൺ​ട്രാ​ക്​​റ്റി​ങ്​ ക​മ്പ​നി​ക​ൾ​ക്കും ഫാ​ക്​ ട​റി​ക​ൾ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നും അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here