യുഎഇയില്‍ ഇന്ന് 1,146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 143,289 ആയി. രാജ്യത്ത് ഇന്ന് 668 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 138,959 ആയി. രാജ്യത്ത് പുതുതായി 85,643 പേര്‍ക്ക് കൂടി രോഗ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന 14.22 ദശലക്ഷമായി.

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here