അബുദാബി: കൊറോണ വൈറസ് പടരാതിരിക്കാൻ രാജ്യവ്യാപകമായി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്ന കാലയളവിൽ സ്വകാര്യ മേഖലകളിലെ പ്രവാസി തൊഴിലാളികൾക്ക് അവരുടെ വാർഷിക അവധികൾ എടുത്ത് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം.

മാനവ വിഭവശേഷി മന്ത്രാലയവും എമിറേറ്റൈസേഷൻ നും ചേർന്നാണ് “ഏർലി ലീവ് ” എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്കരുതലെന്നോണം വാർഷിക അവധി എടുത്ത് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ഉദ്ദേശിച്ചുള്ളതാണ് പുതിയ തീരുമാനം.പ്രവാസികൾക്ക് വാർഷിക അവധികൾ നേര്ത്ത എടുത്ത് നാട്ടിലേക്ക് പോകാനുള്ള നടപടികൾ സ്വകാര്യ മേഖലയിലെ കമ്പനികൾ സ്വീകരിക്കുന്നതാണ്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്എഐസി), വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌എം‌എ) എന്നിവയുമായി സഹകരിച്ചും ഏകോപിപ്പിച്ചും ഈ സംരംഭം നടപ്പിലാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here