യു‌എഇയിൽ ഇന്ന് 294 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,798 ആയി. 19 പുതിയ റിക്കവറികളും രേഖപ്പെടുത്തി.

രോഗം പടരാതിരിക്കാനുള്ള ശ്രമത്തിൽ ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ശനിയാഴ്ച വൈകുന്നേരം സ്റ്റെറിലൈസഷൻ പദ്ധതി 24 മണിക്കൂറും എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും കമ്മ്യൂണിറ്റികളിലും വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ദുബായില്‍ അനുദിനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം. ആളുകളുടെയും വാഹനങ്ങളുടെയും കർശന നിയന്ത്രണങ്ങളും കമ്മിറ്റി പ്രഖ്യാപിച്ചു. പുതുക്കലിന് വിധേയമായി 2020 ഏപ്രിൽ 4 ശനിയാഴ്ച രാത്രി 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് ഈ നടപടികൾ പ്രാബല്യത്തിൽ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here