കോവിഡ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിനായി യുഎഇ ഇറ്റലിയിലേക്ക് സഹായ വിമാനം അയച്ചു. പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിനായി ഏകദേശം 10 ടൺ വൈദ്യസഹായ ഉപകരണങ്ങൾ വഹിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് സഹായ വിമാനം ആണ് ഇറ്റലിയിലേക്ക് അയച്ചത് . പതിനായിരത്തിലധികം ആരോഗ്യ വിദഗ്ധർക്ക് പ്രയോജനപ്പെടുത്താവുന്ന ഉപകരണങ്ങളാണ് സഹായ വിമാനത്തിൽ ഉള്ളത്. വൈറസ് വ്യാപനം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കോവിഡ് -19 ബാധിച്ച രാജ്യങ്ങളുമായി സഹകരിക്കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം.

“ഒരു രാഷ്ട്രമെന്ന നിലയിൽ , ദുരിതത്തിലായ രാജ്യങ്ങൾക്കും ജനങ്ങൾക്കും സഹായം നൽകുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണ് എന്ന് ഇറ്റലി റിപ്പബ്ലിക്കിലെ യുഎഇ അംബാസഡർ ഒമർ ഒബയ്ദ് അൽ ഷംസി പറഞ്ഞു.

യുഎഇ നൽകുന്ന സഹായം ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യത്തെ പ്രതീകപ്പെടുത്തുന്നുവെന്നും ഇറ്റലിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവരുടെ പ്രവർത്തനത്തിൽനിർണായക പങ്കു വഹിക്കും എന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here