ഡല്‍ഹിയും അബുദാബിയും തമ്മിലുള്ള ബന്ധം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നത് ധാരാളം അവസരങ്ങള്‍ തുറന്നിടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ‘പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷികളായ യുഎഇയും ഇസ്രായേലും തമ്മിലുള്ള കരാറിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇസ്രായേല്‍ – പലസ്തീന്‍ നേതൃത്വം തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും വേണം’ – ജയ്ശങ്കര്‍ പറഞ്ഞു.

തന്ത്രപരമായ രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ അടുക്കുമ്പോൾ അത് ധാരാളം അവസരങ്ങള്‍ തുറക്കുന്നുവെന്ന് ഇസ്രായേല്‍-യുഎഇ കരാര്‍ സംബന്ധിച്ച്‌ ജയ്ശങ്കര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയും യുഎഇയും തമ്മില്‍ അതിവേഗം വളരുന്ന ബന്ധമുണ്ട്. യുഎഇ ഇന്ത്യയുടെ വിപുലീകൃത അയല്‍കേന്ദ്രമാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ക്രോസ്‌ റോഡായിട്ടാണ് ഞങ്ങള്‍ യുഎഇയെ കാണുന്നതെന്നും ജയ്ശങ്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here