അൻപത് ദിർഹത്തിന്റെ പോളിമർ നോട്ടിനു പിന്നാലെ അഞ്ച്, പത്ത് ദിർഹങ്ങളുടെ നോട്ടുകളും ദുബായ് സെൻട്രൽ ബാങ്ക് അച്ചടിച്ചു. സുരക്ഷാ സംവിധാനങ്ങൾക്കു പുറമേ അന്ധർക്ക് കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിന് ബ്രെയ് ലി ഭാഷയും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ കടലാസ് നോട്ടുകളെക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നതാണ് പോളിമർ നോട്ടുകൾ. തന്നെയുമല്ല ഇവ സംസ്കരിച്ച് പുനരുപയോഗിക്കാം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മുഖചിത്രത്തിനു പുറമേ യുഎഇയുടെ മുദ്രയും നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. മികച്ച ഡിസൈനാണ് നോട്ടിന് നൽകിയിരിക്കുന്നത്. എളുപ്പം തിരിച്ചറിയാനായി ഇപ്പോൾ പ്രചാരത്തിലുള്ള അഞ്ചു രൂപ നോട്ടിന്റെ അതേ നിറമാണ് പുതിയ നോട്ടിനും .

അജ്മാൻ കോട്ടയുടെ ചില പൗരാണിക ചിത്രങ്ങളും നോട്ടിന്റെ ഒരു വശത്ത് ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് റാസൽഖൈമയിൽ ധയ കോട്ടയുടെ ചിത്രവുമുണ്ട്. പത്തുരൂപാ നോട്ടിനും പഴയ നോട്ടിന്റേതു പോലെ പച്ച നിറമാണ് നൽകിയിരിക്കുന്നത്. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ ചിത്രമാണ് ഒരു വശത്ത് നൽകിയിരിക്കുന്നത്. മറുവശത്ത് യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായ ഖോർഫക്കാനിലെ പുതിയ ആംഫി തിയറ്ററിന്റെ ചിത്രവും നൽകിയിരിക്കുന്നു. യുഎഇയുടെ അൻപതാം വാർഷികം പ്രമാണിച്ച് ഡിസംബറിലാണ് അൻപത് ദിർഹത്തിന്റെ പോളിമർ നോട്ട് ആദ്യമായി ഇറക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here