യുഎഇയിൽ തിങ്കളാഴ്ച 41 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായും 2 പേർ മരണപ്പെട്ടതായും അറിയിച്ചു. യുഎഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി യുഎഇ തലസ്ഥാനമായ അബുദാബിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച മരണസംഖ്യ ഇപ്പോൾ അഞ്ചും സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 611 ആയി ഉയർന്നു . അതെ സമയം രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്.

മൂന്ന് പേർ കോറോണയെ അതിജീവിച്ച് സുഖം പ്രാപിച്ചച്ചതായും അറിയിച്ചു ഇതിൽ – രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപ്പിനോയും ആണുള്ളത്.

നേരത്തെ പ്രഖ്യാപിച്ച ഒരാളിൽ നിന്ന് 36 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ആരോഗ്യ വാതാവ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here