ദുബായ്: കൊറോണ വൈറസ് ബാധിച്ച് യുഎഇ യിൽ ഇന്ന് ഒരു മരണവും 240 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധയുള്ളവരുടെ എണ്ണം 1264 ആയി. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 9 ആയി ഉയർന്നു. 52 കാരനായ ഏഷ്യക്കാരനാണ് മരണപ്പെട്ടത്, ശാരീരികമായ ബുദ്ധിമുട്ടുണ്ടായത് മരണത്തിനു ആക്കം കൂട്ടി. ഇന്ന് പന്ത്രണ്ട് രോഗികൾ കൂടി വൈറസിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here