കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ. ഷോപ്പിങ് കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, കഫെറ്റീരിയകൾ, സിനിമ തിയറ്ററുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, മ്യൂസിയം എന്നിവിടങ്ങളിൽ ഉൾക്കൊള്ളാവുന്നതിന്റെ 80% പേർക്കു പ്രവേശനം അനുവദിക്കും.

മേശയ്ക്കു ചുറ്റും ഇരിക്കാവുന്നവരുടെ എണ്ണം 10 ആയി ഉയർത്തിയതായും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. എന്നാൽ പൊതുപരിപാടികളിൽ പ്രവേശനം 60% പേർക്കു മാത്രം. വിവാഹ വിരുന്നുകൾക്കടക്കം ഇതു ബാധകമാണ്. പങ്കെടുക്കുന്നവരുടെ എണ്ണം 300ൽ കൂടുകയുമരുത്. പങ്കെടുക്കുന്നവർ 2 ഡോസ് വാക്സീൻ സ്വീകരിക്കുകയും പരിപാടിയുടെ 48 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.

രണ്ടാമത്തെ ഡോസ് 6 മാസത്തിൽ കൂടുതൽ വൈകരുത്. വയോധികരാണെങ്കിൽ 3 മാസത്തിൽ കൂടുതൽ വൈകരുതെന്നാണു വ്യവസ്ഥ. പൊതുവാഹനങ്ങൾക്കു 75% ശേഷിയിൽ സർവീസ് നടത്താം. പുറത്തിറങ്ങുമ്പോഴും പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here