യുഎഇയിൽ ഡിസംബർ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല. സൂപ്പർ 98 പെട്രോൾ ലീറ്ററിന് 1.91 ദിർഹം. സ്പെഷ്യൽ95 1.80, ഇ–പ്ലസ് 1.72, ഡീസൽ 2.06 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. യുഎഇയിൽ ഏഴു മാസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.

ഖത്തറിൽ ഡീസൽ വിലയിൽ നേരിയ വർധന

ദോഹ∙ ഡീസല്‍ വിലയില്‍ നേരിയ വര്‍ധനയോടെ ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ നിരക്ക് നവംബറിലേതു തുടരും. പെട്രോള്‍ പ്രീമിയം ലിറ്ററിന് 1.20 റിയാല്‍, സൂപ്പറിന് 1.25 റിയാല്‍ നിരക്ക് തന്നെ ഡിസംബറിലും തുടരും. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് 1.10 ല്‍ നിന്ന് 1.15 റിയാല്‍ ആക്കി ഉയര്‍ത്തിയിട്ടുണ്ട്. നവംബറിനേക്കാള്‍ 5 ദിര്‍ഹമാണ് ഡീസല്‍ വിലയിലെ വര്‍ധന.

ഖത്തര്‍ പെട്രോളിയമാണ് ഇന്ധനവില പ്രഖ്യാപിച്ചത്. രാജ്യാന്തര എണ്ണ വിപണി അടിസ്ഥാനമാക്കി 2017 സെപ്റ്റംബര്‍ മുതലാണ് രാജ്യത്ത് എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here