ഖത്തറില്‍ പുതുതായി 168 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 216 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു.ചികിത്സയിലിരുന്ന 67 വയസ്സുള്ളയാളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 238 ആയി.

പുതുതായി രോഗം സ്ഥിരീച്ചവരില്‍ 150 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. 18 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ഖത്തറില്‍ ഇതുവരെ 136,306 പേര്‍ രോഗമുക്തരായി. 139,001 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,457 പേരാണ് വിവിധ സ്ഥലങ്ങളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 260 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here