1972 മുതല്‍ യു.എ.ഇ – പലസ്തീൻ സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേലിനു മേല്‍ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിന്‍വലിച്ചു. ഇതോടെ, ഇസ്രയേലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ കൊണ്ടുവരാനും കൈവശം വെക്കാനും കൈമാറാനും സാധ്യമാകും.

ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ഉത്തരവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇസ്രയേലി ഉല്‍പ്പന്നങ്ങള്‍ക്ക് യു.എ.ഇ മാര്‍ക്കറ്റ് കീഴടക്കാന്‍ സാധ്യമാകും.

അന്‍പത് വര്‍ഷത്തോളം നീണ്ടുനിന്ന വിലക്ക് എടുത്തുമാറ്റുന്നതോടെ യു.എ.ഇയില്‍ നിന്നുള്ള വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും ഇസ്രയേലി വ്യക്തികളുമായും കമ്ബനികളുമായും കരാറിലെത്താനും യോജിച്ചു പ്രവര്‍ത്തിക്കാനും സാധിക്കും. നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറല്‍ ഉത്തരവ് അറബ് രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here