സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 987 പേര്‍. 1038 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.84 ശതമാനമായി ഉയര്‍ന്നു. അതേസമയം, 27 കോവിഡ് മരണവും രേഖപ്പെടുത്തി 69 പേര്‍ക്ക് കോവിഡ് പോസറ്റിവ് മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

തബൂക്ക് 58, ജിദ്ദ 51, റിയാദ് 48 , ജിസാന്‍ 44 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 104 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 21,630 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1555 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 313,911 ഉം മരണസംഖ്യ 3840 ഉം രോഗമുക്തി നേടിയവര്‍ 288,441 ആയി.

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയൊമ്ബത് വരെ രാജ്യത്ത് ഇതുവരെ ആകെ 5,026,127 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52.008 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി. ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം, 24,951,431 മരണസംഖ്യ, 842,102 രോഗമുക്തി നേടിയത്,17,328,009, ചികിത്സയില്‍ ഉള്ളവര്‍ 6,781,667 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here