ദുബായ് : യുഎഇ യിൽ ഇന്ന് 164 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 61,163 ആയി. ഇന്ന് രാജ്യത്ത് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ കോവിഡ് മരണസംഖ്യ 351 ആണ്. അതേ സമയം 248 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 54,863 ആയി.

വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്.

അപേക്ഷകൾ നിരസിക്കുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വിശദീകരണം.നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ പെർമിറ്റ് കിട്ടുംമുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. പെർമിറ്റിന് 21 ദിവസത്തെ കാലാവധിയുണ്ട്. ഇതിനിടയക്ക് യാത്ര ചെയ്താൽ മതി.

മെയ് 7 ന് ഇന്ത്യയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ദൗത്യം ആരംഭിച്ചതിന് ശേഷം യുഎഇയിലെ 275,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. വന്ദേ ഭാരത് മിഷൻ ആദ്യമായി പ്രഖ്യാപിച്ചതിന് ശേഷം 500,000 ഇന്ത്യക്കാർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതായി ദുബായിലെ ഇന്ത്യൻ മിഷൻ അറിയിച്ചു.”കഴിഞ്ഞ രണ്ടാഴ്ചയായി, കോൺസുലേറ്റ് നിരവധി ആളുകളെ വിളിച്ചിരുന്നു, എന്നാൽ ഏതാനും മേഖലകളൊഴികെ മിക്കവരുടെയും ആവശ്യങ്ങൾ പൂർത്തീകരിച്ചതായി കണ്ടെത്തി. കുടുങ്ങിപ്പോയവരും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ ചില ആളുകൾ ഉണ്ടായിരിക്കാമെന്നും, പക്ഷേ അവർ അറിവില്ലായ്മയും അവരുടെ യാത്രയ്ക്കുള്ള ടിക്കറ്റ് നേടാനുള്ള മാർഗ്ഗവും കാരണം ഇത് ചെയ്യാൻ കഴിയുന്നില്ല, ” എന്നും കോൺസുലേറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here