യുഎഇയിൽ കോവിഡ് 19 ബാധിതരായ നാലു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 1684 ആയി. 1968 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 1954 പേർ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 5,72,804. രോഗമുക്തി നേടിയവർ ആകെ: 5,52,479. ചികിത്സയിലുള്ളവർ: 18,641. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

യുഎഇയിൽ 2,15,689 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 50.1 ദശലക്ഷത്തിലേറെ ആയതായി അധികൃതർ പറഞ്ഞു. രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പും കാര്യക്ഷമമായി നടന്നുവരുന്നു. അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here